09:28pm 14 October 2026
NEWS
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡോം ഖത്തറിന്റെ 3 മാസത്തെ രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിൻ
14/10/2026  08:06 PM IST
nila
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡോം ഖത്തറിന്റെ 3 മാസത്തെ രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിൻ

 

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്നു മാസം നീണ്ടു നിൽക്കുന്ന രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിന് ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടക്കമാകും. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിലാണ് ഉദ്ഘാടന ക്യാമ്പെയിൻ നടക്കുന്നത്.

മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ജീവകാരുണ്യ സംരംഭത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിനുകൾ സംഘടിപ്പിക്കും. ഡിസംബർ 11നു  ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിൽ വിപുലമായ രക്തദാന ക്യാമ്പെയിനോടെ പരിപാടികൾക്ക് സമാപനമാകും.

രക്തദാനത്തിലൂടെയും പ്ലേറ്റ്ലെറ്റ് ദാനത്തിലൂടെയും ജീവൻ രക്ഷിക്കാനും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിടുന്ന ഈ മഹത്തായ ഉദ്യമത്തിൽ ഖത്തറിലെ മുഴുവൻ ജനങ്ങളുംപങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു
രെജിസ്ട്രേഷൻ  70617949

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img